vinu

വെള്ളനാട്: ജോലി തേടി വിദേശത്തേക്ക് കുടിയേറിയ രാജ്യത്തെ ആയിരക്കണക്കിന് യുവാക്കളിൽ ഒരാളാണ് കുറ്റിച്ചൽ ശ്രീധർമ്മം വീട്ടിൽ ഡി. വിനു. കുടുംബത്തോടൊപ്പം ചെലവിടാൻ നാട്ടിലേക്ക് വിദേശത്തെ ജോലി മതിയാക്കി എത്തിയ ഈ ചെറുപ്പക്കാരൻ സ്വയം തൊഴിൽ എന്ന ആശയവുമായി മിത്രനികേതൻ കെ.വി.കെ സന്ദർശിക്കുകയും കൂൺ കൃഷി ആരംഭിക്കുന്നതിനായി ശാസ്ത്രീയ കൂൺ കൃഷി പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് പ്രവാസിയായിരുന്ന വിനുവിന്റെ ജീവിതത്തിൽ പുതിയ മാറ്റത്തിന് തുടക്കമായത്. സാങ്കേതിക സഹായങ്ങൾക്കായി മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം മുൻകൈയെടുത്തു. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം വിനുവിനെ കൂൺ കൃഷിയിൽ സഹായിക്കുകയും ചെയ്തു. ശരാശരി 1000 ബെഡുകൾ ഒരേസമയം പരിപാലിക്കുകയും 100കിലോ കൂൺ ഉത്പാദിപ്പിക്കുകയും അതുവഴി 40 ലക്ഷം രൂപയിലധികം സമ്പാദിക്കുകയും ചെയ്തു. കൂൺ വിത്തുകൾ മിത്രനികേതൻ കെ.വി.കെയിൽ നിന്ന് ശേഖരിക്കും. കെ.വി.കെയിലെ സസ്യകീടരോഗ വിഭാഗം സ്പെഷ്യലിസ്റ്റ് ആർ. ബിന്ദു മാത്യൂസും മേധാവി ഡോ. ബിനു ജോൺ സാമും കൂൺ കൃഷിക്ക് മാർഗനിർദ്ദേശം നൽകി. അദ്ദേഹത്തിന്റെ വിജയഗാഥ നൂറുമേനി പ്രോഗ്രാം കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ എപ്പിസോഡ് നമ്പർ 568 ആയി രേഖപ്പെടുത്തിയിരിക്കുന്നു. യൂട്യൂബ് ലിങ്കിലും ലഭ്യമാണ് http://www.youtube.com/watch?V=illaqwVN9ZQ. വിനുവിന്റെ ഫോൺ:6238069640.