hotspot

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെത്തി. 2375 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 61,879 ആയി. 24 മണിക്കൂറിനിടെ 34,344 സാമ്പിൾ പരിശോധിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2142 പേർ സമ്പർക്കരോഗികളാണ്‌. 174 പേരുടെ ഉറവിടം വ്യക്തമല്ല.

10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈമാസം 24ന് മരിച്ച മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാൻ (70), 12ന് മരിച്ച വയനാട് നടവയൽ അവറാൻ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), 11ന് മരിച്ച മലപ്പുറം പുകയൂർ സ്വദേശി കുട്ട്യാപ്പു (72), 23ന് മരിച്ച തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാർ (58), കൊല്ലം പിറവന്തൂർ സ്വദേശി തോമസ് (81), 22ന് മരിച്ച ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണൻ (54), 20ന് മരിച്ച കൊല്ലം ആയൂർ സ്വദേശിനി രാജലക്ഷ്മി (63), ചേർത്തല അരൂർ സ്വദേശിനി തങ്കമ്മ (78), 17ന് മരിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കൃഷ്ണൻ തമ്പി (80) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

ചികിത്സയിലുള്ളവർ 21,232

രോഗമുക്തർ 40,343

ആകെ മരണം 244