വിതുര: ആനപ്പാറ കണ്ണൻകുന്ന് വനത്തിൽ വച്ച് കാട്ടാനെ കണ്ട് ഭയന്ന് ഓടിയ ഗൃഹനാഥൻ മരിച്ചു. കൊച്ചാനപ്പാറ വയലരികത്ത് വീട്ടിൽ ചന്ദ്രബാബു (48)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പമാണ് വനത്തിൽ എത്തിയത്. ആനകളെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു. ഇതിനിടയിൽ ചന്ദ്രബാബു കുഴഞ്ഞു വീണു. ഒപ്പമുണ്ടായിരുന്നവർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.