minaral-water

പാറശാല: പാറശാല നിയോജകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ 5000 കെയ്സ് മിനറൽ വാട്ടർ നൽകി. പാറശാല "റെയിൽ നീർ" മിനറൽ വാട്ടർ പ്ലാന്റിൽ നടന്ന ചടങ്ങിൽ എം.എൽ.എ കുടിവെള്ളത്തിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്,പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണിക്കൃഷ്ണൻ,പാറശാല സർക്കിൾ ഇൻസ്പെക്ടർ റോബർട്ട് ജോണി,പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ക്രിസ്റ്റിരാജ്,റെയിൽനീർ പ്ലാന്റ് മാനേജർ രാജൻ എന്നിവർ പങ്കെടുത്തു. ലഭ്യമാക്കിയ കുടിവെള്ളം മണ്ഡലത്തലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലും പൊലീസുകാർക്കും പി.എച്ച്.സികൾക്കുമായി വീതിച്ചു നൽകും.