pinarayi

തിരുവനന്തപുരം: അക്വാകൾച്ചർ വഴി മത്സ്യ ഉത്പാദനം 25,000 മെട്രിക് ടണ്ണിൽ നിന്ന് 1.5 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുസ്ഥിര ജലകൃഷി എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പും ഫിഷറീസ് സർവ്വകലാശാലയും ചേർന്ന് നടത്തിയ ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്തു. കൊവിഡാനന്തര ലോകത്ത് ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിന് അക്വാകൾച്ചർ രംഗത്ത് കൂടുതൽ മാതൃകകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബിനാർ നടത്തിയത്.