തിരുവനന്തപുരം : കോടതി ഉത്തരവ് പ്രകാരം നിയമനം മാറ്റിവച്ച സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവുകൾ പി.എസ് .സി പൂഴ്‌ത്തിവച്ചതായി ആക്ഷേപം ഉന്നയിച്ച ഉദ്യോഗാർത്ഥികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി പി.എസ് .സി .
കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലെ 38 ഒഴിവുകൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം മാറ്റി വച്ചത് മനസ്സിലാക്കിയിട്ടും പി.എസ്.സി പൂഴ്ത്തിവയ്ക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതിനാണ് നടപടി .
പി.എസ്.സി.യെ അപകീർത്തിപ്പെടുത്തിയ ഉദ്യോഗാർത്ഥികളെ നിയമന നടപടികളിൽ നിന്ന് വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും ഇന്നലെ ചേർന്ന കമ്മിഷൻ തീരുമാനിച്ചു. അന്വേഷണത്തിന് പി.എസ്.സി.വിജിലൻസിനെ ചുമതലപ്പെടുത്തി.
ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് ഒ.എം.ആർ. പരീക്ഷയിൽ പരീക്ഷാകേന്ദ്രം മാറ്റി നൽകിയില്ലെന്ന കാരണത്താൽ പി.എസ്.സിക്കെതി സാമൂഹ്യമാധ്യമങ്ങളിൽ ആക്ഷേപംഉന്നയിച്ചവർക്കെതിരെ ഉദ്യോഗാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികൾക്ക് ഇന്റേണൽ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. പരീക്ഷാകേന്ദ്രം തിരുവനന്തപുരമായ ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര മാറ്റത്തിന് ഗൂഗിൾ സ്‌പ്രെഡ്ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ സമാന്തര സംവിധാനവും ഇവർ രൂപപ്പെടുത്തിയതായാണ് കണ്ടെത്തൽ.