തിരുവനന്തപുരം: കെ.എ.എസിന്റെ പ്രാഥമിക പരീക്ഷയുടെ ഒന്ന്,രണ്ട് സ്ട്രീമുകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയോടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഇതിനുള്ള അവസാനഘട്ട നടപടികളും പൂർത്തിയായി വരികയാണ്. ഇന്ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ പി.എസ്.സി ചെയർമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപകരെ മൂന്നാം സ്ട്രീമിലേക്ക് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നാം സ്ട്രീമിന്റെ ഫലപ്രഖ്യാപനം തത്ക്കാലം ഉണ്ടാകില്ല.