കല്ലമ്പലം: വർഷങ്ങളായി വാടകയ്ക്ക് പ്രവർത്തിക്കുകയായിരുന്ന പള്ളിക്കൽ പഞ്ചായത്തിലെ ആറയിൽ അങ്കണവാടിയുടെ പുത്തൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ശ്രമഫലമായി വാങ്ങിയ വസ്തുവിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പള്ളിക്കൽ പഞ്ചായത്ത് ചുറ്റുമതിലും കുടിവെള്ളപദ്ധതിയും ഒരുക്കി.
കെട്ടിടത്തിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി. ബേബിസുധ, എൻ. അബുതാലീബ്, പ്രസന്ന ദേവരാജൻ, ജി.ആർ. ഷീജ, ജി. രേണുകാകുമാരി, എം.എസ്. സിജി തുടങ്ങിയവർ സംസാരിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി സ്വാഗതവും സെക്രട്ടറി എൻ.ആർ. ഷീജാമോൾ നന്ദിയും പറഞ്ഞു.