തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും കത്തി നശിച്ചുവെന്നും ഇന്ന് യു.ഡി.എഫ് കരിദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രേട്ടോക്കാൾ വിഭാഗത്തിൽ ഉണ്ടായ തീപ്പിടുത്തം അതീവ ഗുരുതരമായ വിഷയമാണെന്നും ഹൈക്കോടതി സ്വമേധയാ ഇടപെട്ട് ഇതേപ്പറ്റി അടിയന്തരമായി അന്വേഷിക്കണമെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.