തിരുവനന്തപുരം:തുലാമാസത്തിൽ ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് മന്ത്രി കടംകംപ്പള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പ്രവേശനം. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളും ഇതിനോടകം തന്നെ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കുന്നുണ്ട്.ആ രീതിയിൽ തന്നെയായിരിക്കും ശബരിമലയിലും.നിയന്ത്രണങ്ങൾക്കായുള്ള കൂടുതൽ സംവിധാനങ്ങളെപറ്റി സർക്കാർ തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.