വെഞ്ഞാറമൂട്: വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങൽ റോഡിലേക്ക് തിരിയുന്നിടത്തെ ഫുട്പാത്തുകൾ മൊത്തക്കച്ചവടക്കാർ കൈയേറുന്നതായി പരാതി.ഓണക്കച്ചവടത്തിനായുള്ള ഈ കൈയേറ്റം കാരണം റോഡാണ് കാൽനടക്കാർക്ക് ഇപ്പോഴാശ്രയം.ഫുട്പാത്തിൽ കച്ചവട സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആളുകൾ റോഡിലേക്കിറങ്ങുന്നതോടെ എപ്പോഴും തിരക്കുള്ള ഇവിടെ അപകടങ്ങളുമുണ്ടാകാറുണ്ട്. കൂടാതെ തുടർച്ചയായുള്ള ഗതാഗതക്കുരുക്കും അപകടസാദ്ധ്യത ഇരട്ടിപ്പിക്കുന്നു. പൊലീസും നെല്ലനാട് പഞ്ചായത്തും ചേർന്ന് അടിയന്തരമായി ഫുട്പാത്ത് ഒഴിപ്പിച്ച് കാൽനടയാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.