ayyankali1

തിരുവനന്തപുരം: ബി.ജെ.പി പട്ടിക ജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജയന്തി ആഘോഷം 28 മുതൽ സെപ്തംബർ ഒന്നുവരെ നടത്തുമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 28നു രാവിലെ 9ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വെങ്ങാനൂരിൽ നിർവഹിക്കും. 28ന് ജില്ലാ കേന്ദ്രങ്ങളിലും 29,​ 30 തിയതികളിൽ നിയോജകമണ്ഡലം,​ പഞ്ചായത്ത് കേന്ദ്രങ്ങളിലും 31,ഒന്നു തിയതികളിൽ യൂണിറ്റ് തലങ്ങളിലും അയ്യൻകാളി ആഘോഷം സംഘടിപ്പിക്കും.