തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ദുരൂഹമായ തീപിടുത്തത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, പി.കെ.ബഷീർ എന്നിവരാണ് ഗവർണറെ കണ്ടത്. തീപിടുത്തത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ഗവർണർക്ക് പരാതി നൽകും. സർക്കാരിന്റെ റിപ്പോർട്ട് തേടുമെന്ന് ഗവർണർ അറിയിച്ചതായും ചെന്നിത്തല പറഞ്ഞു.