തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരടക്കം സംഘത്തിലുണ്ടായിരുന്നു. തീപിടിത്തം അട്ടിമറിയാണെന്ന് ആക്ഷേപമുയരുന്നതിന് പിന്നാലെയാണ് ഫോറൻസിക് പരിശോധന. ദുരൂഹമായി എന്തെങ്കിലുമുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.