തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പൊലീസ് സ്​റ്റേഷനുള്ള മുഖ്യമന്ത്റിയുടെ 2019ലെ ട്രോഫി പത്തനംതിട്ട, മണ്ണുത്തി സ്​റ്റേഷനുകൾ പങ്കിട്ടതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാമ്പാടി പൊലീസ് സ്​റ്റേഷന് രണ്ടാം സ്ഥാനവും തമ്പാനൂർ സ്​റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു. ആംഡ് പൊലീസ് ബ​റ്റാലിയൻ എ.ഡി.ജി.പി അദ്ധ്യക്ഷനായ സമിതിയാണ് വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തി മികച്ച സ്​റ്റേഷനുകളെ തിരഞ്ഞെടുത്തത്.