rajan

കറുകച്ചാൽ : സാധനങ്ങൾ വാങ്ങുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കടയുടമ കുത്തിപ്പരിക്കേല്പിച്ചു. ചുമട്ടുതൊഴിലാളിയായ നെടുംകുന്നം മണ്ണാപറമ്പിൽ മുഹമ്മദ് ഹനീഫ (ഷാജി-45) നാണ് കുത്തേറ്റത്. സംഭവത്തിൽ കടയുടമ പാറയ്ക്കൽ മംഗലത്ത്കിഴക്കേതിൽ രാജൻ (67) നെ കറുകച്ചാൽ പൊലീസ് പിടികൂടി. തിങ്കലാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. രാജന്റെ കടയിൽ നിന്ന് മുഹമ്മദ് ഹനീഫ സിഗരറ്റും മറ്റും സാധനങ്ങൾ വാങ്ങിയശേഷം കൂടുതൽ പണം ആവശ്യപ്പെട്ടത് ഹനീഫ ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി. പ്രകോപിതനായ രാജൻ കടയിലുണ്ടായിരുന്ന കത്തികൊണ്ട് ഹനീഫയുടെ വയറിൽ കുത്തുകയായിരുന്നു. ഹനീഫയെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.