ബാലരാമപുരം: യുവതിയെ മർദ്ദിച്ച് അവശയാക്കി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ. ആർ.സി.സ്ട്രീറ്റിൽ വായനശാലയ്ക്ക് സമീപം റാണിയുടെ മകൾ അജിയെ (34) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.സി സ്ട്രീറ്റിൽ തൊളിയറത്തല വീട്ടിൽ ബൈജുവാണ് അറസ്റ്റിലായത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവുമായി വേർപിരിഞ്ഞ യുവതി കഴിഞ്ഞ കുറച്ച് കാലമായി പ്രതി ബൈജുവുമൊന്നിച്ച് കഴിഞ്ഞ് വരികയായിരുന്നു.ഇയാളുടെ മദ്യപാനവും മർദ്ദനവും കാരണം കുറച്ച് നാളുകൾക്ക് മുമ്പ് അകന്ന് താമസിക്കുകയായിരുന്നു. അജി താന്നിവിളയിലുള്ള ഒരു ഫ്രൂട്ട്സ് ഗോഡൗണിൽ ജോലി നോക്കിയിരുന്നു. കഴിഞ്ഞ 24ന് തി അജിയുടെ സ്കൂട്ടർ മോഷണം പോയി. തുടർന്ന് പൊലീസിൽ പരാതി നൽകി മടങ്ങി വരും വഴി ബൈജു അജിയെ പിൻതുടർന്ന് റോഡിലിട്ട് മർദ്ദിക്കുകയും കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് ചരട് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.നാട്ടുകാരും പൊലീസും ചേർന്ന് അജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ബാലരാമപുരം സി.ഐ ജി.ബിനു,എസ്.ഐ എസ്.വിനോദ്കുമാർ,അഡി.എസ്.ഐ തങ്കരാജ്,സി.പി.ഒമാരായ ശ്രീകാന്ത്,സുധീഷ്,ജി.എസ്.സി.പി.ഒ സജിത്ത് ലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.ഇയാളെ റിമാൻഡ് ചെയ്തു.