mask

പ്രശസ്ത ചലച്ചിത്ര നടൻ ടോണിയെ കേന്ദ്ര കഥാപാത്രമാക്കി നിഷാദ് വലിയ വീട്ടിൽ, അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'മാസ്ക് ' തൃപ്പൂണിത്തറയിൽ ചിത്രീകരണം ആരംഭിച്ചു.
പിച്ചു ആന്റ് കിച്ചു പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠപുരം നിർമ്മിക്കുന്ന ചിത്രത്തിൽ അജ്മൽ, പി.പി രഞ്ജിത്ത് നെട്ടൂർ, ജിപ്സ ബീഗം, ബേബി ഫിർസ തുടങ്ങിയവരും അഭിനയിക്കുന്നു. മനുഷ്യന്റെ മനസിനിട്ട മാസ്ക്ക് അനാവരണം ചെയ്യുകയാണ് ഈ ചെറു ചിത്രത്തിലൂടെ. നിരവധി ഹിറ്റ് പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ചന്ദ്രൻ രാമന്തളി തിരക്കഥ, സംഭാഷണമൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം മൻജിത്ത് സുമനാണ്. 'അബ്ക്കാരി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടൻ ടോണിയുടെ നൂറ്റിനാല്പതാമത്തെ ചിത്രമാണിത്. സൂപ്പർ സ്റ്റാറുകളുൾപ്പെടെ 125ൽ പരം ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവഹിച്ച അസീസ് പാലക്കാട് ആദ്യമായി സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ ' 501 ഡെയ്സ്'എന്ന ചിത്രത്തിനു ശേഷം സംവിധായകൻ നിഷാദ് വലിയവീട്ടിൽ സഹകരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'മാസ്ക്ക്'. പി.ആർ.ഒ: എ.എസ്: ദിനേശ്