മലയിൻകീഴ് :കാട്ടാക്കട പ്രസ് ക്ലബ് അംഗങ്ങൾ സാമൂഹിക അകലം പാലിച്ച് സംഘടിപ്പിച്ച ഓണം ഒത്തുചേരൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് ഡോ.ബി.രവിപിള്ള ചെയർമാനായിട്ടുള്ള കൃപ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓണകിറ്റ് വിതരണം നടന്നു.പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രസ് ക്ലബ് സെക്രട്ടറി പി.എസ്.പ്രഷീദ്,കൃപ ചാരിറ്റീസ് ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് മാഹിൻ,ട്രഷറർ ഹസൻ എന്നിവർ സംസാരിച്ചു.