vld-2

വെള്ളറട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് സംഘടിപ്പിച്ച ഉപന്യാസ രചനയിൽ വെള്ളറട സർക്കിളിന്റെ പരിധിയിൽ നിന്നും പങ്കെടുത്ത് വിജയിച്ച മത്സരാർത്ഥികൾക്കും സ്കൂളുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ വെള്ളറട ഐ.എസ്.എച്ച്.ഒ എം. ശ്രീകുമാർ , എസ്.ഐ സതീഷ് ശേഖർ എന്നിവർ സ്കൂളുകളിലെത്തി വിതരണം ചെയ്തു. കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ, കാരക്കോണം പി.പി.എം എച്ച്.എസ്, ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ, വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, കതാള ഇ.വി യു.പി.എസ്, അമ്പൂരി സെന്റ് തോമസ് തുടങ്ങിയ സ്കൂളുകളാണ് ഉപന്യാസ രചനയിൽ പങ്കെടുത്തത്.