ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിൽ പണിയുന്ന ജി. കാർത്തികേയൻ സമാരക മന്ദിരത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാകുന്നു. മൂന്ന് നിലകളിലായി 15,500 ചതുരശ്രഅടിയിൽ കേന്ദ്ര സർക്കാരിന്റെ റർബ്ബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി 70 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പണിയുന്നത്. പകൽ വീട്, ജന സേവന കേന്ദ്രം, പാലിയേറ്റീവ് കെയർ സെന്റർ, കോൺഫറൻസ് ഹാൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഈ വരുന്ന നാലാംതീയതി മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാനുള്ള വിധത്തിലാണ് പണികൾ പുരോഗമിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിനോട് അനുബന്ധമായി ഉയരുന്ന പുതിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ ഭിന്നശേഷിക്കാരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായുള്ള പകൽവീടും ഇതിനോട് അനുബന്ധ ഓഫീസ്, ജനസേവന കേന്ദ്രം, ബഡ്സ്കൂൾ, വൃദ്ധർക്കായുള്ള റക്രിയേഷൻ ക്ലബ്ബ്, പുറമേനിന്ന് വരുന്ന സ്ത്രീകൾക്കായി ശുചി മുറിയോട് കൂടിയ വിശ്രമകേന്ദ്രം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒന്നാമത്തെ നിലയിൽ പാലിയേറ്റീവ് കെയർ സെന്റർ, ജെ.പി.എച്ച്.എം ഓഫീസ്, ഫിസിയോതെറാപ്പി സെന്റർ, കാർത്തികേയൻ സ്മാരകലൈബ്രറി, ശീതീകരണ ഓഡിറ്റോറിയം,സുരക്ഷാമിഷന്റെ ഭാഗമായുള്ള സ്ത്രീ സുരക്ഷാ സെന്റർ എന്നിവയാണ് ഉൾപ്പെടുന്നത്. രണ്ടാമത്തെ നിലയിൽ ആർ.സി.സി, ശ്രീചിത്ര, മെഡിക്കൽകോളേജ്, ജനറൽ ആശുപത്രി എന്നിവയെ ബന്ധപ്പെടുത്തി ഇൻഫർമേഷൻ കിയോസ്ക്, വനിതാ തൊഴിൽ യൂണിറ്റ് ഇവർക്കായുള്ള പരിശീലന കേന്ദ്രം, 50 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാൾ എന്നിവയും ഉണ്ടാകും. മൂന്നാമത്തെ നിലയിൽ അന്താരാഷ്ട്ര നിലവാരമുള്ള വീഡിയോ കോൺഫറൻസ്ഹാൾ. ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയുള്ള സജ്ജീകരണമാണ്.
വനിതാസ്വയം തൊഴിൽ യൂണിറ്റ്
പഞ്ചായത്തിലെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനായി വിവിധ ഏജൻസികളുമായി സഹകരിച്ച് പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനും ഇവർക്ക് പരിശീലനം നൽകാനും സാധിക്കും. ഇതിനാവശ്യമായ കെട്ടിടമോ സ്ഥല സൗകര്യമോ ഇല്ലായെന്നുള്ളതായിരുന്നു പഞ്ചായത്ത് നേരിട്ട വെല്ലുവിളി. എന്നാൽ കെട്ടിടം പണി പൂർത്തിയാകുന്നതോടെ വനിതാ സ്വയം തൊഴിൽ ശാക്തീകരണത്തിന് ശക്തിയാകും.
സേവന കേന്ദ്രങ്ങൾ ഒരു കുടക്കീഴിൽ
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി സാമൂഹിക സേവന കേന്ദ്രങ്ങൾ എല്ലാം ഒരു കുടക്കീഴിൽ എത്തുന്നതോടെ പൊതുജനങ്ങൾക്ക് സേവനം വേഗത്തിൽ ലഭ്യമാകും. വയോജന റക്രിയേഷൻ ക്ലബിന്റെ പ്രവർത്തനത്തിലൂടെ പ്രായമായവരി