ബാലരാമപുരം: പുനർജനി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണം പ്രമാണിച്ച് ഭക്ഷ്യവസ്തുക്കൾ ബാലരാമപുരം പൊലീസും ഫ്രാബ്സും ചേർന്ന് എത്തിച്ചു. പുനർജനി പുനരധിവാസകേന്ദ്രം ചീഫ് കോർഡിനേറ്റർ ബാലരാമപുരം അൽഫോൺസിന്റെ അദ്ധ്യക്ഷതയിൽ സി.ഐ ജി.ബിനു ഭക്ഷ്യവസ്കുക്കൾ പുനരധിവാസകേന്ദ്രം പ്രസിഡന്റ് ഷാസോമസുന്ദരത്തിന് കൈമാറി.എസ്.ഐ വിനോദ് കുമാർ,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​പി.ആർ.ഒ ഭുവനേന്ദ്രൻ നായർ,​ റൈറ്റർ ശശികുമാർ,​എ.നൗഷാദ്,​ആർ.വി.ഉദയൻ,​എ.ജോൺ എന്നിവർ സംബന്ധിച്ചു.