നെയ്യാറ്റിൻകര: ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ 42 ശാഖകളിലേക്ക് നൽകുന്ന ധനസഹായത്തിന്റെ വിതരണോദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ് കുമാർ, വൈ.എസ്. കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ, മാരായമുട്ടം സജിത്, കെ. ഉദയകുമാർ, എസ്.എൽ. ബിനു, മൈലച്ചൽ ജയപ്രകാശ്, കുട്ടമല മുകുന്ദൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബ്രജേഷ് കുമാർ, ദിലീപ് കുമാർ, ഇടത്തല ശ്രീകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ എന്നിവർ പങ്കെടുത്തു.