gg

നെയ്യാറ്റിൻകര: ഓണക്കാല വില്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളുമായി സഹോദരന്മാർ പിടിയിൽ. കുളത്തൂർ മുടിപുരയ്ക്ക് സമീപം ഇരറ്റുവീളാകം എ.എം ഭവനിൽ അനിൽ ( 38), അരുൺ (30) എന്നിവരെയാണ് പൊഴിയൂർ പൊലീസ് പി ടികൂടിയത്.ഇവരുടെ വീട്ടിൽ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന 58 ലിറ്റർ മദ്യവും ഒന്നര ചാക്കിലധികം നിരോധിത പുകയില ഉത്പന്നങ്ങളുമാണ് കണ്ടെത്തിയത്.പാറശാല, പൊഴിയൂർ, കുളത്തൂർ, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങൾ കണ്ടെയ്മെമെന്റ് സോണുകളിൽപ്പെട്ടത്തു കാരണം ഇവിടങ്ങളിലെ ബിവറെജസ് മദ്യവിൽപന ഔട്ട് ലൈറ്റുകൾ പൂട്ടിയതിനാൽ ഇവരുടെ മാതാവ് നടത്തുന്ന മുറുക്കാൻ കടയുടെ മറവിൽ മദ്യവിൽപന നടത്തിവരുകയായിരുന്നു. സി.ഐ.ബിനുകുമാർ, എസ്.ഐമാരായ ശ്രീകുമാരൻ നായർ, പ്രസാദ്, നർക്കോട്ടിക് സ്ക്വാഡ് എസ്.ഐ.ഷീബു കുമാർ, സി.പി ഒന്മാരായ അലക്സ്, അരുൺ തുടങ്ങിയവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.