ആറ്റിങ്ങൽ: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ മൂന്ന് സർക്കാർ ഓഫീസുകൾ അടച്ചു. വില്ലേജ് ഓഫീസ്,​ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്,​ സെയിൽസ് ടാക്‌സ് ഓഫീസ് എന്നിവയാണ് അടച്ചത്. വില്ലേജ് ഓഫീസർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് താത്കാലികമായി താലൂക്ക് ഓഫീസിലേക്ക് മാറ്റിയതായി തഹസിൽദാർ പറ‍ഞ്ഞു. ജീവനക്കാർക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് സിവിൽ സ്റ്റേഷനിലെ മറ്റ് രണ്ട് ഓഫീസുകളും അണുവിമുക്തമാക്കി. മൂന്നു ദിവസം കഴിഞ്ഞു മാത്രമേ ഇവ പ്രവർത്തിക്കൂ. ഈ ഓഫീസുകളുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നഗരസഭാ ഹെൽത്ത് വിഭാഗം അറിയിച്ചു.