ആറ്റിങ്ങൽ: കല്ലമ്പലം മേഖലയിലെ റേഷൻ കടകളിലും പൊതു വിപണിയിലും ബുധനാഴ്ച ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടന്നു. പൊതു വിപണിയിൽ 10 കടകളിൽ ക്രമക്കേട് കണ്ടെത്തി.വില വിവര പട്ടിക പ്രസിദ്ധീകരിക്കാതിരിക്കൽ, പച്ചക്കറികൾക്ക് അമിത വില ഈടാക്കൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നീ ക്രമക്കേടുകളാണ് കണ്ടെത്തിയത്. കട ഉടമകൾക്ക് നോട്ടീസ് നൽകുകയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ പി.എസ്. സേവ്യർ ഷാജി, റേഷനിംഗ് ഇൻസ്പെക്ടർമാരായ എ. സുലൈമാൻ, ഒ.എസ്. ബിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.