തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കാര്യനിർവഹണ ചട്ടങ്ങളിലെ മാറ്റത്തിന് സെക്രട്ടറിതല സമിതി സമർപ്പിച്ച കരട് ചട്ടങ്ങൾ പരിശോധിച്ച് ശുപാർശ സമർപ്പിക്കുന്നതിന് എ.കെ. ബാലൻ ചെയർമാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവരാണ് അംഗങ്ങൾ. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ സർക്കാർ തീരുമാനങ്ങൾ ലഭ്യമാക്കത്തക്ക വിധത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ലക്ഷ്യം.
ഉദ്യോഗസ്ഥതലത്തിലെ അനാവശ്യ ഇടപെടലുകൾ തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.