ss

പത്തനംതിട്ട : ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ പി.പി. മത്തായി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നട

ത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ നടന്ന സമരത്തിൽ പൊലിസൂകാരെ ആക്രമിച്ചെന്ന് ആരോപിച്ച് കേസെടുത്ത യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോയൽ മാത്യു, കെ.എസ്.യു ജില്ലാ സെക്രട്ടറി അലൻ ജിയോ മൈക്കിൾ തുടങ്ങിയ ആറുപേർക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികൾക്ക് വേണ്ടി ഡി.സി.സി സെക്രട്ടറികൂടിയായ അ‌ഡ്വ. വി.ആർ സോജി ഹാജരായി.