തിരുവനന്തപുരം: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും ജൂലായ് ഒന്നിന് ആരംഭിച്ച ക്വാർട്ടറിലെ വാഹന നികുതി പൂർണമായും ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യുഷൻ ബസുകളുടെ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസത്തെ വാഹന നികുതി ഒഴിവാക്കും. സ്‌കൂൾ ഉച്ചഭക്ഷ പാചക തൊഴിലാളികൾക്ക് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ നിന്ന് അനുവദിക്കും.
അവധികഴിഞ്ഞ് തിരികെ പ്രവേശിച്ച ജാഫർ മാലികിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഒഫ് കേരളാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പർ സെക്രട്ടറിയുമായ വി. രതീശന് നിലവിലുള്ള ചുമതലകൾക്കു പുറമേ കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി.