v

വെഞ്ഞാറമൂട്: കല്ലറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ആരോഗ്യവകുപ്പിന്റെ പ്ളാൻ ഫണ്ടിൽ നിന്ന് 1.75 കോടി രൂപ ചെലവഴിച്ചാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്. അഡ്വ. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ,​ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ,​ ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.എം. റാസി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. സന്ധ്യ. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, ഡോ. പത്മകേസരി തുടങ്ങിയവർ പങ്കെടുത്തു.