തിരുവനന്തപുരം: ഓണത്തിരക്കേറിയതോടെ കൊവിഡ് രോഗികളുടെ എണ്ണവും കുതിക്കുകയാണ്. ഇന്നലെ 2476 പേർക്കാണ് രോഗം ബാധിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ- 461. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 13 പേരുടെ ഫലം പോസിറ്റീവായി. ഇതോടെ മരിച്ചവരുടെ എണ്ണം 257 ആയി.

ഇന്നലെ രോഗം ബാധിച്ചവരിൽ 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 64 പേർ വിദേശത്ത് നിന്നും വന്നവർ. 69 ആരോഗ്യപ്രവർത്തകർക്കും ഒരു എെ.എൻ.എച്ച്.എസ് ജീവനക്കാരനും രോഗം ബാധിച്ചു. ആകെ 22,344 പേർ ചികിത്സയിലും 1,89,781 പേർ നിരീക്ഷണത്തിലും.