vijayaraghavan

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിന്റെ പേരിൽ പ്രതിപക്ഷവും ബി.ജെ.പിയും വിമോചനസമരത്തിന് സമാനമായ അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഴുതിത്തയാറാക്കിയ തിരക്കഥയുടെ ക്ലൈമാക്സും ട്വിസ്റ്റും നടപ്പാക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിച്ചത്. ബി.ജെ.പിയെ കൂട്ടുപിടിക്കാനുള്ള ന്യായം അന്വേഷിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. വരാൻ പോകുന്ന രാഷ്ട്രീയസഖ്യത്തിന്റെ രൂപരേഖ തയാറാക്കാൻ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് തലസ്ഥാനത്തും ഇന്നലെ ജില്ലാ കേന്ദ്രങ്ങളിലും കണ്ടത് ഇതാണ്. ബി.ജെ.പിക്ക് സമാന്തരമായാണ് ഇവിടെ കോൺഗ്രസും പ്രവർത്തിക്കുന്നത്.