v

വെഞ്ഞാറമൂട്: പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 5.80 കോടി രൂപാ ചെലവഴിച്ച് പുനരുദ്ധരിക്കുന്ന

പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മീൻമൂട് പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ നിർവഹിച്ചു. അഡ്വ. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യാഥിതിയായിരുന്നു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ബി. ശ്രീകണ്ഠൻനായർ, എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് കുമാർ, വാർഡ് മെമ്പർ പുരുഷോത്തമൻ നായർ,റീജ,​ റീജ സജീർ തുടങ്ങിയവർ പങ്കെടുത്തു.