നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭയിൽ വയോജന ക്ഷേമം മുൻനിറുത്തി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള വൃദ്ധസദനം,നഗരസഭാ പ്രദേശത്തെ നാല് വയോജന ക്ലബുകൾ,പകൽ വീടുകൾ എന്നീ പദ്ധതികളാണ് ഉദ്‌ഘാടനം ചെയ്തത്. എൽ.യു.എൽ.എം ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിട്ട് പനങ്ങോട്ടേല വൃദ്ധസദനം പുനരുദ്ധരിച്ചതായി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പറഞ്ഞു.മൂത്താംകോണം ,വലിയമല ,ഗ്രാങ്കോട്ടു കോണം , പടവള്ളിക്കോണം എന്നിവിടങ്ങളിലാണ് പകൽ വീടുകൾ ആരംഭിക്കുന്നത്. ചെയർമാൻ ചെറ്റച്ചൽ സഹദേവൻ , വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ,ടി.ആർ സുരേഷ്കുമാർ , ആർ.മധു , റഹിയാനത്ത് ബീവി , കെ.ഗീതാകുമാരി , നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ പങ്കെടുത്തു.