തിരുവനന്തപുരം: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഉത്സവബത്ത 1750 രൂപയായി വർദ്ധിപ്പിച്ചു. ഈ സർക്കാർ വന്നതിന് ശേഷം മൂന്നാംതവണയാണ് ഖാദി തൊഴിലാളികളുടെ ഉത്സവബത്ത വർദ്ധിപ്പിക്കുന്നത്. 900 രൂപ മാത്രമായിരുന്ന ഉത്സവബത്ത പിന്നീട് 1250 രൂപയായും തുടർന്ന് 1500 രൂപയായും. ഉത്പാദന ഇൻസെന്റീവ് 100 ശതമാനം വർദ്ധിപ്പിച്ചു. തൊഴിലാളികളുടെ മിനിമം കൂലി പരിഷ്‌ക്കരിച്ചു. 2019 ഡിസംബർ വരെയുള്ള കുടിശിക മുഴുവനായും നൽകി.
കൊവിഡ് പശ്ചാത്തലത്തിൽ മുഴുവൻ തൊഴിലാളികൾക്കും ഖാദി ക്ഷേമനിധി ബോർഡ് മുഖേന 1000 രൂപവീതവും, ഖാദി പ്രൊജക് ഓഫീസുകളിൽ നിന്ന് 2000 രൂപ വീതവും സമാശ്വാസമായി നൽകി. കൊവിഡ് പ്രതിരോധത്തിനായി 10 ലക്ഷം ഖാദി മാസ്‌ക് നിർമ്മിച്ച് വിതരണം നടത്തുന്നുണ്ട്. സർക്കാർ , അർദ്ധ സർക്കാർ ജീവനക്കാർക്ക് 1 ലക്ഷം രൂപവരെ ഖാദി വസ്ത്രം ക്രെഡിറ്റിലും വില്പന നടത്തുന്നുണ്ട്.13600ൽപരം തൊഴിലാളികൾക്ക് ഗുണം കിട്ടുന്ന മിനിമം കൂലി നടപ്പാക്കുന്നതിന് 110.94 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.