മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 24 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതായി പ്രസിഡന്റ് ആർ. സുഭാഷ്,​ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവർ അറിയിച്ചു. എട്ടുപേർ രോഗമുക്തി നേടി. അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂളിൽ 47 പേരെ പരിശോധിച്ചതിലും മാമ്പള്ളിയിൽ 32 പേരെ പരിശോധിച്ചതിലും മൂന്നുപേർക്കുവീതവും കടയ്ക്കാവൂർ ചമ്പാവിൽ 60 പേരെ പരിശോധിച്ചതിൽ 3 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 59 പേരെ പരിശോധിച്ചതിൽ 5 പേർക്കും പെരുമാതുറയിൽ 26 പേരെ പരിശോധിച്ചതിൽ 10 പേർക്കും രോഗമുള്ളതായി കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് 6 പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കടയ്ക്കാവൂരിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്നും ഒരാളും രോഗമുക്തരായി. ഇന്നും പരിശോധന തുടരും.