dd

രാജാക്കാട് .പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി ഇന്റർനെറ്റിൽ പ്രചരിപ്പിച്ച രണ്ട് പേർ പിടിയിൽ.മുക്കുടിൽ ചിമ്മിനിക്കാട്ട് ബിനു ബെന്നി ( 24 ) മുക്കുടിൽ ഡാം സൈറ്റ് വാഴേപറമ്പിൽ പ്രഭാത് പ്രകാശ് (20) എന്നിവരെ രാജാക്കാട് സി.ഐ എച്ച്.എൽ ഹണി,എസ്.ഐ അനൂപ് മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.വാട്‌സാപ്പിൽ നഗ്‌നചിത്രം ലഭിച്ച ഒരാൾ പെൺകുട്ടിയുടെ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് രാജാക്കാട് പൊലിസിൽ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത്.
പെൺകുട്ടിയുടെ സ്കൂൾ പഠനകാലത്ത് പ്രണയത്തിലായ പ്രതികളിലൊരാൾ പെൺകുട്ടിയിൽ നിന്ന് നഗ്‌നചിത്രങ്ങൾ മെബൈൽ ഫോൺ വഴി വാങ്ങുകയും ഇവ ഇൻന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു .യുവാക്കൾക്കെതിരെ പൊക് സോ നിയമപ്രകാരം കേസെടുത്ത് കോടതയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.