ambulance-boat

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെടുന്ന തൊഴിലാളികളെ രക്ഷിക്കാൻ ആംബുലൻസ് ബോട്ട് തയ്യാറായി. പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ആംബുലൻസിൻെറ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫൻസ് വഴി നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷതവഹിക്കും.

കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്തേക്കാണ് ആദ്യയാത്ര. പത്ത് പേരെ ഒരേ സമയം രക്ഷപ്പെടുത്തി ആംബലൻസിൽ എത്തിക്കാനാകും.

അഞ്ച് പേർക്കുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ്, 24 മണിക്കൂറും പാരാമെഡിക്കൽ സ്റ്റാഫ്, പോർട്ടബിൾ മോർച്ചറി, ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും നാല് റെസ്ക്യൂ സ്ക്വാഡ് എന്നിവ ആംബുലൻസിലുണ്ട്. കൊച്ചിൻ ഷിപ്‌യാർഡാണ് ഉണ്ടാക്കിയത്. മൂന്ന് ആംബുലൻസ് ബോട്ടുകളാണ് ഇറക്കുന്നത്. ഒരു ബോട്ടിന് ചെലവ് 6.8 ലക്ഷം.