covid-19

തിരുവനന്തപുരം:വീണ്ടും ജില്ലയിൽ കൊവിഡ് കണക്കുകളിൽ കുതിപ്പ്. ഇന്നലെ 461 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 12 പേർ‌കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പൻ ചെട്ടിയാർ (80),ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യൻ (85),ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അബ്ദുൾ ഗഫൂർ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുൾ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശൻ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കൽ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂർ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോൾ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അബ്ദുൾ ലത്തീഫ് (50),ആഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിൻ (26), ജൂലായ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശിനി മേരി (72) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 390 പേർക്ക് സമ്പർ‌ക്കം വഴിയാണ് രോഗബാധയുണ്ടായത്. 9 ആരോഗ്യ പ്രവ‌ർത്തകർക്കും വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 9 പേ‌ർക്കും കൊവിഡ് പോസിറ്റീവായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 44 പേരുമുണ്ട്. മന്ത്രി എ.സി.മൊയ്‌തീൻ നിരീക്ഷണത്തിൽ പോയി. ഓഫീസിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്. അതേസമയം 201പേർ രോഗമുക്തി നേടി. നിലവിൽ 5776 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആറ്റിങ്ങൽ 22ാം വാർഡിനെ ഹോട്ട് സ്‌പോട്ടിലാക്കി.

നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം-24,650
വീടുകളിൽ-20,081
ആശുപത്രികളിൽ -3,929
 കെയർ സെന്ററുകളിൽ-640
പുതുതായി നിരീക്ഷണത്തിലായവർ-1,500