ff

നെടുമങ്ങാട് : ഉഴമലയ്‌ക്കൽ പേരില നേടിയവേങ്കോട് സംയുക്ത ഗ്രന്ഥശാലയുടെ മന്ദിര ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം മുഖ്യാതിഥിയായി.വൈസ് പ്രസിഡന്റ് ബി.ബി.സുജാത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജീന കാസീം, സമീമ റാണി, ഗ്രാമപഞ്ചായത്ത് അംഗം ഡി.ആന്റണി, ലൈബ്രറി പ്രസിഡന്റ് വി.വിജിത്ത്,സെക്രട്ടറി വൈ.ജെറിദാസ് , രക്ഷാധികാരി റോബർട്ട്,നിർമ്മാണ കമ്മിറ്റി ചെയർമാൻ സതീശൻ നായർ, ഭരണസമിതി അംഗം ജി.എസ് .അജികുമാർ,ആർ.വി.രാജേഷ് എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം നിർമ്മിക്കുന്നത്.