ep-jayarajan

തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ തലത്തിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

എ.ഡി.ജി.പി മനോജ് എബ്രഹാമും ദുരന്തനിവാരണ കമ്മിഷണർ കൗശികനും തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സ്പോടനം, തീപിടിത്തം തുടങ്ങിയവ സ്ഥലങ്ങളിൽ സുരക്ഷാ കാരണങ്ങളാലും അന്വേഷണത്തെ ബാധിക്കാതിരിക്കാനുമാണ് മാദ്ധ്യമ പ്രവർത്തകരെയും തടഞ്ഞത്. ചീഫ് സെക്രട്ടറി നാടിനോടുള്ള ആദരവ് കൊണ്ടാണത് ചെയ്തത്. തീപിടിത്തത്തിൽ ഒരു ഫയലും പൂർണമായും നശിച്ചിട്ടില്ല. അപ്രധാനമായ ഫയലുകളാണ് കത്തിയത്. പ്രതിപക്ഷ നേതാവ് അണികളോട് അക്രമം നിറുത്താൻ പറയണം. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും പൊലീസിനെ ആക്രമിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലും തീപിടിത്തമുണ്ടായിട്ടുണ്ട്. അന്നൊന്നും മോദി കത്തിച്ചതാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിച്ചതാണെന്ന് പ്രതിപക്ഷ വാദം ബാലിശമാണെന്നും മന്ത്രി പറഞ്ഞു.