തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകുന്നതിനെതിരെ നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിനിടെ ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം. മേയർ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് യു.ഡി.എഫും എതിർപ്പുമായി ബി.ജെ.പിയും രംഗത്തെത്തുകയായിരുന്നു.
കച്ചവട താത്പര്യമുള്ളവരാണ് ബി.ജെ.പിയെന്നും തലസ്ഥാനത്തിനും നഗരത്തിനുമുള്ള സ്ഥലം കോർപ്പറേറ്റുകൾ വഴി കൈക്കലാക്കാനുള്ള ശ്രമത്തിനെതിരെ അവതരിപ്പിച്ച പ്രമേയം കൗൺസിൽ അംഗീകരിച്ചതായും മേയർ പറഞ്ഞു.
പ്രമേയ അവതരണത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ്
എം.ആർ. ഗോപൻ. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാർ എല്ലാം സ്വകാര്യവത്കരിക്കുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി. അനിൽകുമാറും ആരോപിച്ചു. ബി.ജെ.പിയുടെ എതിർപ്പിനിടയിലും പ്രമേയം പാസാകുയായിരുന്നു.