തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്നലെ മുതൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. ഓൺലൈൻവഴി മുൻകൂട്ടി രജിസ്റ്രർ ചെയ്തവർക്കാണ് പ്രവേശനം. രാവിലെ എട്ട് മുതൽ 11 വരെയും വൈകിട്ട് 5 മുതൽ ദീപാരാധന വരെയുമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം അനുവദിക്കുന്നത്. ഒരേസമയം 35 പേരെന്ന കണക്കിൽ ഓരോ പത്തുമിനിട്ടിലും പ്രവേശനം അനുവദിക്കും. ഒറ്റക്കൽ മണ്ഡപത്തിലും തിരുവമ്പാടി ചുറ്റമ്പലത്തിനകത്തും പ്രവേശിപ്പിക്കില്ല. ദർശനത്തിനെത്തുന്നവർ ഒരു ദിവസം മുമ്പെങ്കിലും spst.in എന്ന ക്ഷേത്രം വെബ് സൈറ്ര് വഴി വൈകിട്ട് 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഇതിന്റെ പ്രിന്റും ആധാർ കാർഡുമായാണ് ദർശനത്തിനെത്തേണ്ടത്. ആദ്യം എത്തുന്ന കണക്കിലാണ് പ്രവേശനം അനുവദിക്കുന്നത്.

ഓണവില്ല് ബുക്കിംഗ് തുടങ്ങി

ക്ഷേത്രത്തിലെ ഓണവില്ലിനായുള്ള രജിസ്ട്രേഷൻ തുടങ്ങി. ഓൺലൈനായും പടിഞ്ഞാറെ നടയിലെ കൗണ്ടറിൽ നേരിട്ടും പണമടച്ച് ഓണവില്ല് ബുക്ക് ചെയ്യാം.