df

വർക്കല: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ 100 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വർക്കല എക്സൈസ് ഇൻസ്‌പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിൽ വർക്കലയിലും സമീപപ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് വിവിധ ഇടങ്ങളിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഉത്പന്നങ്ങൾ പിടികൂടിയത്. ഇവ സൂക്ഷിച്ചിരുന്നവർക്കെതിരെ കേസെടുക്കുകയും ഇവരിൽ നിന്നും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു.