തിരുവനന്തപുരം: പ്രോട്ടോക്കോൾ ഓഫീസിലെ തന്ത്റപ്രധാന മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിൽ അധിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന്റെ പേരിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം എട്ടു പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം കൂടി ഉൾപ്പെടുത്തിയാണ് കേസ്.