തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്ത അർഹരായ വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്തശേഷം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും സ്‌പെഷ്യൽ പരീക്ഷ നടത്താൻ കേരള സർവകലാശാല തീരുമാനിച്ചു. സെപ്തംബർ 15 മുതലാണ് സ്പെഷ്യൽ പരീക്ഷ. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അതത് കോളേജിലെ പ്രിൻസിപ്പൽ മുഖേന സർവകലാശാലയെ അറിയിക്കണം. രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾ പ്രിൻസിപ്പൽ മുഖേന ഓഫ്‌ലൈനായി അപേക്ഷ സെപ്തംബർ 8 നകം സർവകലാശാലയിൽ എത്തിക്കണം.