-fire-force

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അഗ്നി സുരക്ഷയ്ക്ക് സ്​റ്റേഷൻ ഓഫീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ജീവനക്കാരെ നിയോഗിച്ചിട്ടും, പ്രോട്ടോക്കോൾ ഓഫീസിലെ തീ അണയ്ക്കാൻ ഏറെ വൈകി.

സെക്രട്ടേറിയ​റ്റിൽ ഒരു മാസം കൂടുമ്പോൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറണമെന്ന നിർദേശവും നടപ്പായില്ല. പിടിപാടുള്ള ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വർഷമായി തുടരുന്നത്. തീ പടർന്നയുടൻ സെക്രട്ടേറിയ​റ്റിലെ ഫയർ എക്സ്​റ്റിംഗ്വിഷർ ഉപയോഗിച്ചില്ലെന്ന വിവരവും പുറത്തായി. മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്തതിനാലാണ് തീയണയ്ക്കാൻ പുറത്തുനിന്ന് ഫയർഫോഴ്സിനെ വിളിച്ചതെന്നാണ് വിശദീകരണം. സെക്രട്ടേറിയ​റ്റിൽ ഫയർ ഡിറ്റ‌ക്ടറുകൾ സ്ഥാപിക്കാത്തതും ഫയർഫോഴ്സ് വാഹനം ക്യാമ്പ് ചെയ്യാത്തതും തിരിച്ചടിയായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിക്കും.