തിരുവനന്തപുരം : ഓണത്തിന് മുമ്പ് ശമ്പളം കിട്ടണമെങ്കിൽ ഇന്ന് ട്രഷറി ജീവനക്കാർ കനിയണം. ഓണത്തിന് മുമ്പുള്ള അവസാനത്തെ പ്രവൃത്തി ദിനമാണിന്ന്. സോഫ്റ്റ്വെയർ പ്രശ്നംമൂലം മൂന്നിലൊന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസമായി സോഫ്റ്റ്വെയർ തകരാറിലാണ്. ശമ്പളത്തിന്റെ കൂടെ ഓണം അഡ്വാൻസ്, ബോണസ്, ഫെസ്റ്രിവൽ അലവൻസ് എന്നിവ വന്നതോടെ സിസ്റ്റം പലയിടത്തും വേഗത കുറയുകയായിരുന്നെന്ന് ട്രഷറി ജീവനക്കാർ പറഞ്ഞു.