gst

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം തീരുമാനിക്കാൻ പ്രത്യേക ജി.എസ്.ടി കൗൺസിൽ ഇന്നു ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിലാണ് യോഗം. കൊവിഡിനെ തുടർന്ന് കേന്ദ്രം പിരിക്കുന്ന സെസിലും കുത്തനെ ഇടിവു വന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഈ തുകയിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ കഴിയില്ല. ഇനി ഇതിനായി വായ്പ എടുക്കേണ്ടി വരും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന.