safna

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ ദേശീയതലത്തിൽ 45ഉം, സംസ്ഥാനത്ത് മൂന്നാം റാങ്കും നേടിയ കേരള സഹൃദയവേദി കുടുംബാംഗം സഫ്‌ന നസറുദീനെ കേരള സഹൃദയവേദി അനുമോദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ചീഫ് സെക്രട്ടറിമാരായ ജോൺ മത്തായി, ബാബു ജേക്കബ്, ലിസി ജേക്കബ്,പി. ഉബൈദുള്ള എം.എൽ.എ,എ.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.